33.9 C
Kottayam
Sunday, April 28, 2024

ഞങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണ്; പ്രധാനമന്ത്രിയ്ക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍

Must read

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വന്തം രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍. സിംഗു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരാണ് രക്തത്തില്‍ കത്തെഴുതിയത്. കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തില്‍ പറയുന്നു.

ഹിന്ദു വിശ്വാസ പ്രകാരം പശു മാംസം കഴിക്കുന്നത് എത്രത്തോളം പാപമാണോ, പന്നിയിറച്ചി കഴിക്കുന്നത് മുസ്ലീങ്ങള്‍ക്ക് എത്രത്തോളം പാപമാണോ അതുപോലെ പാപമാണ് മറ്റുള്ളവരുടെ അവകാശങ്ങള്‍ കവരുന്നത് എന്ന് ഗുരു നാനാക് പറഞ്ഞിട്ടിണ്ട്. കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണ്. എന്ന് കര്‍ഷകര്‍ കത്തില്‍ പറയുന്നു.

അതേസമയം കര്‍ഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിന്‍വലിക്കില്ലാതെ സമരം നിര്‍ത്തില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. വീണ്ടും കര്‍ഷക സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചക്കുള്ള തിയതി നിശ്ചയിച്ച് അറിയിക്കാന്‍ കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കര്‍ഷര്‍ രക്തത്തില്‍ എഴുതിയ കത്ത്:

പ്രിയപ്പെട്ട പ്രധാനമന്ത്രി, ഇത് ഞങ്ങളുടെ രക്തമാണ്. നിങ്ങള്‍ അദാനിയുടെയും അംബാനിയുടെയും വക്താവായി മാറുകയാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ഹിന്ദു വിശ്വാസ പ്രകാരം പശു മാംസം കഴിക്കുന്നത് എത്രത്തോളം പാപമാണോ, പന്നിയിറച്ചി കഴിക്കുന്നത് മുസ്ലീങ്ങള്‍ക്ക് എത്രത്തോളം പാപമാണോ അതുപോലെ പാപമാണ് മറ്റുള്ളവരുടെ അവകാശങ്ങള്‍ കവരുന്നത് എന്ന് ഗുരു നാനാക് പറഞ്ഞിട്ടിണ്ട്. കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണ്. പ്രധാനമന്ത്രി താങ്കള്‍ ഗുരുദ്വാരയില്‍ പോയി തലകുനിച്ച് പ്രാര്‍ത്ഥിച്ചില്ലോ, എന്നിട്ടും എന്തുകൊണ്ടാണ് അത് തിരിച്ചറിയാത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week