കോഴിക്കോട് : സ്വകാര്യ സ്ഥാപന ഉടമയും കുടുംബവും വിഷം കഴിച്ച നിലയില്‍. കോടഞ്ചേരി ഈരൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന നാലംഗ കുടുംബമാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കാസര്‍ഗോട് പാലാവയല്‍ സ്വദേശികളായ കാരിക്കാകുന്നേല്‍ ബിനീഷ്, ഭാര്യ സിനി, സിനിയുടെ സഹോദരി മിനി, മാതാവ് റോസമ്മ എന്നിവരെയാണ് വിഷം കഴിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോടഞ്ചേരി അങ്ങാടിയില്‍ സ്വകാര്യ സ്ഥാപനം നടത്തുകയായിരുന്നു കുടുംബം. ഇവിടുത്തെ ചില ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ ഇവര്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 9 മുതല്‍ കട അടച്ചിടുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News