24.7 C
Kottayam
Monday, June 8, 2026

വാക്കുകള്‍ കൊണ്ട് മാത്രമായില്ല, 37 ലക്ഷം ശമ്പളം കൈപ്പറ്റുന്ന സഖാവ് ദയവായി സരപന്തലിലേയ്ക്ക് കടന്നു ചെല്ലൂ

Must read

തിരുവനന്തപുരം: വാക്കുകള്‍ കൊണ്ട് മാത്രമായില്ല, 37 ലക്ഷം ശമ്പളം കൈപ്പറ്റുന്ന സഖാവ് ദയവായി സരപന്തലിലേയ്ക്ക് കടന്നു ചെല്ലൂ, ചിന്തയ്ക്ക് വീണയുടെ കത്ത്.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് തുറന്ന കത്തെഴുതിയത് വേറെ ആരുമല്ല, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന കത്ത്.

വീണ എസ് നായരുടെ കത്തിന്റെ പൂര്‍ണരൂപം: യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ സഖാവ് ചിന്ത ജെറോമിന് തുറന്ന കത്ത് , സഖാവെ, കേരളത്തിലെ യുവജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി സമരം ചെയ്യുന്നത് അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു. പി.എസ്.സി പരീക്ഷ കോപ്പിയടിക്കാതെ എഴുതി റാങ്ക് ലിസ്റ്റില്‍ കയറിയവരാണ് അവര്‍. അവരുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് അവര്‍ക്ക് അര്‍ഹതപ്പെട്ട ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് അവര്‍ സമരം ചെയ്യുന്നത്. 5% പോലും നീയമനങ്ങള്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നടക്കുന്നില്ല.

താല്‍ക്കാലിക , പിന്‍വാതില്‍ നീയമ നക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സര്‍ക്കാര്‍. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നീയമസഭയിലെ മറുപടി പ്രകാരം സംസ്ഥാനത്ത് 36,18,084 പേരാണ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1,58,243 പേരാണ്. അതില്‍ തന്നെ 11,445 പേര്‍ മെഡിക്കല്‍ ബിരുദധാരികളും 52, 473 പേര്‍ എഞ്ചിനിയറിംഗ് ബിരുദധാരികളും ആണ്.

വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 3.18 ലക്ഷം രൂപ പ്രതിമാസ ശമ്ബളത്തില്‍ നീയമിച്ചത് ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇതു പോലുള്ള പിന്‍വാതില്‍ നീയമനങ്ങളും സ്ഥിരപ്പെടുത്തലും തകൃതിയായി നടക്കുകയാണ്. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണല്ലോ യുവജന കമ്മീഷന്‍ ശ്രദ്ധിക്കേണ്ടത്. യുവജനങ്ങളുടെ പേരില്‍ 37 ലക്ഷത്തോളം രൂപ ശമ്ബളമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സഖാവ് കൈപ്പറ്റിയിട്ടുണ്ടന്ന് വിവരവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.

- Advertisement -

സഖാവ് ആ ഓഫിസില്‍ നിന്ന് ഇറങ്ങി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണം, അവരുടെ പരാതി കേള്‍ക്കണം , പരാതി പരിഹരിക്കാന്‍ മുന്‍ കൈയെടുക്കണം . ഇതൊക്കെ ചെയ്യാന്‍ വേണ്ടിയാണ് യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ പോസ്റ്റ് . സ്ഥാനങ്ങള്‍ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ സഖാവ് ചിന്താ ജേറോം.

- Advertisement -

അഡ്വ വീണ എസ് നായര്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week