NationalNews

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു: ആറ് സംസ്ഥാനങ്ങളിൽ റെഡ് അലര്‍ട്ട്

ഡല്‍ഹി: ഉത്തരേന്ത്യയിൽ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും. ശക്തമായ മൂടൽമഞ്ഞും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡല്‍ഹി , പഞ്ചാബ് , ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. രാജസ്ഥാനും ബിഹാറിനും ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. 

ചൊവ്വാഴ്ച രാത്രിയോടെ ശൈത്യ തരംഗം അവസാനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊടും തണുപ്പ് തുടരുന്ന സാഹചര്യത്തിൽ ഡല്‍ഹി, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്കൂളുകൾ അടച്ചിടാൻ സർക്കാറുകൾ നിർദേശം നൽകി. ഡല്‍ഹിയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നത് ഗതാഗത സംവിധാനങ്ങൾ താറുമാറാക്കിയിട്ടുണ്ട്.

ദൂരക്കാഴ്ച വല്ലാതെ കുറഞ്ഞതാണ് ജനജീവിതം വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നത്. ഡല്‍ഹിയിലെ പാലം, പഞ്ചാബിലെ ചില ഭാഗങ്ങൾ യുപിയിൽ ആഗ്ര അടക്കം വിവിധ നഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം ദൂരക്കാഴ്ചതന്നെ ബുദ്ധിമുട്ടിലാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker