32.8 C
Kottayam
Friday, March 29, 2024

ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോക കോടിശ്വരന്മാരുടെ ലിസ്റ്റിൽ ഇടം നേടി ഇലോൺ

Must read

ലണ്ടന്‍: ലോക കോടീശ്വര പട്ടികയില്‍ ബില്‍ ഗേറ്റ്സിനെ മറികടന്ന് ഇലോണ്‍ മസ്‌ക് രണ്ടാംസ്ഥാനത്ത്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമാണ് ഇലോണ്‍ മസ്‌ക്. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് മക്സിന്റെ ആസ്തി. നിലവില്‍ 500 ബില്ല്യണ്‍ ഡോളറാണ് ടെസ്ലയുടെ വിപണി മൂല്യം.

2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സില്‍ 35-ാം സ്ഥാനക്കാരനായിരുന്നു ഇലോണ്‍ മസ്‌ക്. 2020-ല്‍മാത്രം അദ്ദേഹത്തിന്റെ ആസ്തിയില്‍ 100.3 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായി. ലോക കോടീശ്വര പട്ടികയില്‍ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യണ്‍ ഡോളറാണ്. വര്‍ഷങ്ങളായി ലോക കോടീശ്വന്‍മാരില്‍ ഒന്നാമനായി തുടരുകയായിരുന്ന ബില്‍ ഗേറ്റ്സിനെ 2017-ലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. 127.7 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week