32.8 C
Kottayam
Friday, March 29, 2024

കള്ളനോട്ട് കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

Must read

തൃശൂര്‍ : കള്ളനോട്ട് കേസിൽ കോൺഗ്രസ് നേതാവ് കർണാടക പൊലീസിന്റെ പിടിയിൽ. കോൺഗ്രസ് നേതാവും തൃശൂർ കൈപ്പറമ്പ് സ്വദേശിയുമായ അഭിലാഷിനെയാണ് കർണാടക പൊലീസ് പിടികൂടിയത്.  മംഗൂളുരൂവില്‍ വച്ച് പിടികൂടിയ കള്ളനോട്ട് കേസിലാണ് നടപടി. പ്രതിയെ മംഗൂളുരുവിലേയ്ക്ക് കൊണ്ടു പോയി.

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഭിലാഷിനെ തൃശൂർ പേരാമംഗലം പൊലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയാണ് കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week