32.8 C
Kottayam
Saturday, April 20, 2024

ഇലക്ട്രിക്ക് സ്കൂട്ടർ വില ഇന്നു മുതൽ കുതിച്ചു കയറും, കാരണമിതാണ്

Must read

മുംബൈ:ഒല ഇലക്ട്രിക് തങ്ങളുടെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ വില വർധിപ്പിച്ചു. ഈ രണ്ട് മോഡലുകളുടെയും വില കുറഞ്ഞത് 15,000 രൂപ വരെ വർദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഫെയിം II സ്‍കീമിന് കീഴിലുള്ള സബ്‌സിഡി നിരക്ക് ഈ മാസം മുതൽ വെറും 15 ശതമാനമായി കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് വില വർദ്ധന. ഈ തീരുമാനം കാരണം ഉടൻ തന്നെ മറ്റ് ഇവി നിർമ്മാതാക്കളും വില കൂട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒല ഇലക്ട്രിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് , എസ്1 ഇലക്ട്രിക് സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില 1.30 ലക്ഷം രൂപ ആയിരിക്കും . മെയ് മാസം വരെ ഇതേ മോഡലിന് 1.15 ലക്ഷം രൂപയായിരുന്നു വില. 3 kWh ബാറ്ററി പായ്ക്ക് S1 ഇലക്ട്രിക് സ്കൂട്ടറില്‍ ഒല വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാർജിൽ ഏകദേശം 141 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യാൻ ഈ സ്‍കൂട്ടറിന് കഴിയും എന്നാണ് കമ്പനി പറയുന്നത്.

ഇവി നിർമ്മാതാവിൽ നിന്നുള്ള മുൻനിര ഇലക്ട്രിക് സ്കൂട്ടറായ ഒല എസ്1 പ്രോയ്ക്ക് ഇപ്പോൾ 1.40 ലക്ഷം രൂപ എക്സ്-ഷോറൂം വില വരും. അതിന്റെ മുൻ വിലയായ 1.25 ലക്ഷം രൂപയിൽ നിന്ന് 15,000 രൂപയോളം വർധിച്ചു . എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറിന് 4 kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഒറ്റ ചാർജിൽ 181 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. മണിക്കൂറിൽ 116 കിലോമീറ്റർ വരെ വേഗത വാഗ്ദാനം ചെയ്യാനും ഇതിന് കഴിയും.

എസ്1 എയർ എന്ന പേരിൽ മൂന്നാം മോഡലും ഒല ഇലക്ട്രിക്ക് പുറത്തിറക്കിയിട്ടുണ്ട്. ഒല എസ്1 എയര്‍ ഇലക്ട്രിക് സ്കൂട്ടർ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. വില 85,000 രൂപ മുതൽ ആരംഭിക്കുന്നു . എസ് 1 എയറിന്റെ മിഡ്, ടോപ്പ് വേരിയന്റുകൾക്ക് യഥാക്രമം ഒരു ലക്ഷം, 1.10 ലക്ഷം എന്നിങ്ങനെ എക്‌സ് ഷോറൂം വില വരും .

ഇലക്ട്രിക് സ്കൂട്ടർ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് അയച്ചുതുടങ്ങും. S1 മോഡലിൽ ഉപയോഗിച്ച അതേ 3 kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. എന്നിരുന്നാലും, S1 എയറിന് ഒറ്റ ചാർജിൽ 125 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയും, S1-നേക്കാൾ 16 കിലോമീറ്റർ കുറവാണ്. S1 മോഡലിനേക്കാൾ 10 കിലോമീറ്റർ കുറവ്, 85 kmph എന്ന ടോപ് സ്പീഡും ഇതിനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week