തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് നഗരൂരിൽ ഡിവൈഎഫ്ഐ – ബിജെപി സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ബിജെപി പ്രവർത്തകനായ ശംഭുവിനും കുടുംബത്തിനുമെതിരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ശംഭുവിനും അമ്മയ്ക്കും അച്ഛനും പരിക്കേറ്റു. നാല് ഡിവൈഎഫ്ഐ പ്രവർത്തകരും ആശുപത്രിയിൽ ചികിത്സ തേടി. സ്ഥലത്ത് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇവിടെ കുറച്ച് ദിവസം മുൻപ് നടന്ന ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അന്ന് ഡിവൈഎഫ്ഐയിലായിരുന്നു ശംഭു പ്രവർത്തിച്ചിരുന്നത്. തുടർന്ന് ഇദ്ദേഹം ബിജെപിയിലേക്ക് മാറി. ഇതേ തുടർന്ന് തർക്കം മൂർച്ഛിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News