KeralaNews

വന്ന വഴി മറക്കുന്നതെന്തിനാണ്? സുധീര്‍ എന്റെ കാലില്‍ വീണു; ജയകൃഷ്ണനെ കണ്ടപ്പോള്‍; ദിനേശ് പണിക്കര്‍

കൊച്ചി:സിനിമാ നിര്‍മാണ രംഗത്ത് ഒരു കാലത്ത് പ്രമുഖ സാന്നിധ്യമായിരുന്നയാളാണ് ദിനേശ് പണിക്കര്‍. പില്‍ക്കാലത്ത് അഭിനയ രംഗത്തും ദിനേശ് പണിക്കര്‍ സജീവമായി.

സിനിമാ നിര്‍മാണത്തിലുണ്ടായ വീഴ്ചയെ പറ്റിയും സിനിമാ രംഗത്തിന്റെ മോശം വശത്തെ പറ്റിയും ദിനേശ് പണിക്കര്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ രംഗത്തെ നല്ല മനുഷ്യരെക്കുറിച്ച്‌ സംസാരിച്ചിരിക്കുകയാണ് ദിനേശ് പണിക്കര്‍.

സിനിമാ ഫീല്‍ഡിലും നന്ദിയുള്ളവരുണ്ട്. മയില്‍പ്പീലിക്കാവ് എന്ന സിനിമ ഓടിയില്ല എന്നറിഞ്ഞ് കുഞ്ചാക്കോ ബോബന്‍ തില്ലാന തില്ലാനയില്‍ ഫ്രീയായി രണ്ട് ദിവസത്തെ പാട്ട് സീനില്‍ അഭിനയിച്ചു. കായംകുളം കൊച്ചുണ്ണി എന്ന സീരിയല്‍ ചെയ്യുകയായിരുന്നു ഞാന്‍ ഉച്ചയ്ക്ക് കാറ്റ് കൊണ്ടിരിക്കുന്നു’

സുധീര്‍ എന്ന നടന്‍ വന്നു. പരിചയപ്പെടാമെന്ന് കരുതി. അദ്ദേഹം വന്നപ്പോള്‍ ഞാന്‍ എണീറ്റു, പുള്ളി എന്റെ കാലില്‍ വീണു. സൂധീര്‍ എന്തായീ കാണിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ചേട്ടനന്നെ മനസ്സിലായിക്കാണില്ല പക്ഷെ ചേട്ടനെ എനിക്ക് മറക്കാന്‍ പറ്റില്ലെന്ന് സുധീര്‍’

രജപുത്രന്‍ എന്ന സിനിമയെടുത്ത സമയത്ത് ചേട്ടന്റെ വീട്ടില്‍ ദിവസവും ആറ് മണിക്ക് വന്ന് ബെല്ലടിച്ച്‌ ശല്യപ്പെടുത്തിയിരുന്ന വ്യക്തിയാണ് ഞാന്‍. അന്ന് ഒരു സിനിമയിലും അഭിനയിച്ചിരുന്നില്ല. ചേട്ടന്‍ മാന്യമായി പെരുമാറി, രജപുത്ര എന്ന സിനിമയില്‍ ഒരു വേഷം കൊടുത്തെന്ന് സുധീര്‍ പറഞ്ഞു. എനിക്കോര്‍മ്മയില്ല. അന്ന് 250 രൂപ പുള്ളിക്ക് കിട്ടി’

സിനിമാ ഫീല്‍ഡില്‍ നിന്ന് ആദ്യമായി കിട്ടി കൈനീട്ടമാണെന്നും സുധീര്‍ പറഞ്ഞു. എത്ര പേര്‍ക്ക് അത് പറയാനുള്ള ചങ്കൂറ്റമുണ്ടാവും. കാവ്യാഞ്ജലി എന്ന സീരിയല്‍ ഞാന്‍ ചെയ്യവെ ജയകൃഷ്ണന്‍ എന്ന നടനെ പരിചയപ്പെടുന്നു’

എനിക്കിഷ്ടമുള്ള നടനാണെന്ന് ഞാന്‍ ജയകൃഷ്ണനോട് പറഞ്ഞു. ചേട്ടാ നമ്മള്‍ക്ക് നേരത്തെ പരിചയമുണ്ടല്ലോയെന്ന് ജയകൃഷ്ണന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന്. അങ്ങനെ കുറച്ച്‌ പേര്‍ക്ക് കൈത്താങ്ങാന്‍ സാധിച്ചു’

പക്ഷെ പലരും ഒരു ലെവലെത്തിയാല്‍ വന്ന വഴി മറക്കുന്നവരാണ്. ബുദ്ധിമുട്ടിയാണ് വന്നതെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. രണ്ട് പേരോടും പരസ്യമായി എന്നോട് കാണിച്ച സ്നേഹത്തിന് നന്ദി പറയുന്നു’

സിനിമാ രംഗത്തെ തന്റെ അനുഭവ കഥകളാണ് അടുത്തിടെ തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ ദിനേശ് പണിക്കര്‍ പങ്കുവെക്കുന്നത് രജപുത്രന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ നിര്‍മ്മിച്ച നിര്‍മാതാവാണ് ദിനേശ് പണിക്കര്‍. ഇടയ്ക്ക് ചില സാമ്ബത്തിക നഷ്ടങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.

നിരവധി സീരിയലുകളിലും സിനിമകളിലും ദിനേശ് പണിക്കര്‍ അഭിനയിച്ചിട്ടുണ്ട്. കിരീടം എന്ന സിനിമയുടെ സഹ നിര്‍മാതാവായാണ് ദിനേശ് പണിക്കര്‍ കരിയര്‍ തുടങ്ങുന്നത്. സിനിമ വന്‍ വിജയമായിരുന്നു. ചെപ്പു കിലുക്കണ ചങ്ങാതി, പ്രണയ വര്‍ണങ്ങള്‍ തുടങ്ങി നിരവധി സിനിമകള്‍ ദിനേശ് പണിക്കര്‍ നിര്‍മ്മിച്ചു. ടെലിവിഷന്‍ പരമ്ബരകളും നിര്‍മ്മിച്ചു.

നാളുകളായി അഭിനയ രംഗത്ത് സജീവമാണ് ദിനേശ് പണിക്കര്‍. നേരത്തെ സുരേഷ് ഗോപി, മോഹന്‍ലാല്‍ തുടങ്ങിയവരെ പറ്റി ദിനേശ് പണിക്കര്‍ സംസാരിച്ചിരുന്നു. സുരേഷ് ഗോപിയോട് തനിക്കുള്ള സൗഹൃദത്തെക്കുറിച്ച്‌ ഇദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. നടന്റെ മകള്‍ മരിച്ച സമയത്ത് ആദ്യമെത്തിയത് താനായിരുന്നെന്നും ദിനേശ് പണിക്കര്‍ ഓര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker