KeralaNewsRECENT POSTS

നിയമലംഘനത്തിന് പിഴയടക്കാന്‍ ഡിജിറ്റല്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ചതിന് പിടിക്കപ്പെട്ടാല്‍ കയ്യില്‍ പണമില്ലെങ്കിലും ഇനി പേടിക്കേണ്ട. എടിഎം കാര്‍ഡ് കൈവശമുണ്ടായിരുന്നാല്‍ മാത്രം മതി. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പിഴ അടയ്ക്കാന്‍ സംവിധാനം ഒരുക്കി മോട്ടോര്‍വാഹനവകുപ്പ്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സംവിധാനത്തിലൂടെ പണം അടയ്ക്കാന്‍ ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് സൈ്വപ്പിങ് മെഷീന്‍ തയ്യാറാക്കിയിരിക്കുന്നത്. കൈയില്‍ കാശ് ഇല്ലെങ്കിലും കാര്‍ഡ് പേഴ്സിലുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പിഴ അടയ്ക്കാം. സാങ്കതിക വിദ്യയില്‍ ഊന്നിയുള്ള വാഹനപരിശോധനയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഗതാഗത കമ്മിഷണര്‍ ആര്‍ ശ്രീലേഖ പറഞ്ഞു.

പിഴ നിരക്ക് ഉയര്‍ന്നതോടെയാണ് സൈ്വപ്പിങ് മെഷീന്‍ എന്ന ആശയവുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്ത് വരുന്നത്. ഇതിനായി നിയോഗിക്കപ്പെട്ട ബാങ്കിങ് ശൃംഖല സംസ്ഥാന വ്യാപകമായി സൈ്വപ്പിങ് മെഷീന്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കികഴിഞ്ഞു. ക്യാമറയില്‍ പിടിക്കപ്പെടുന്ന നിയമലംഘനങ്ങള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈനിലൂടെ അടയ്ക്കാനാവുക. സൈ്വപ്പിങ് മെഷീന്‍ ഉപയോഗിച്ച് പിഴ പിരിച്ചാല്‍ അഴിമതി തടയാനാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിലയിരുത്തുന്നു. സൈ്വപ്പിങ് മെഷീന്‍ വഴിയുള്ള പിഴ ഈടാക്കല്‍ വരുമാനം കൂട്ടൂമെന്നും കരുതുന്നു. കൂടുതല്‍ സ്‌ക്വാഡുകളെ നിരത്തിലിറക്കി നിയമ ലംഘനങ്ങള്‍ പിടിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker