FoodsHealthNews

പ്രമേഹമുള്ളവരാണോ? ഈ വിത്തുകൾ കഴിക്കാം;രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

കൊച്ചി:ക്ഷണത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടവരാണ് പ്രമേഹമുള്ളവര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഡയറ്റ് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ചില വിത്തുകളുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

മത്തങ്ങ വിത്തുകള്‍ പ്രമേഹമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

ആന്റി ഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ് എള്ള്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. അതുപോലെ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എള്ള് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഉപകരിക്കും.

മാതളപ്പഴം ശരീരത്തിനേറെ ഗുണം ചെയ്യുന്ന പഴമാണ്. മാതളത്തിന്റെ കുരുവും അതുപോലെ ആരോഗ്യഗുണമുള്ള ഒന്നാണ്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. മാതളത്തിന്റെ കുരു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

ഫൈബര്‍ ധാരാളമുള്ള ഉലുവ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. ചിയ വിത്ത് കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നല്ലതാണ്. ഇതില്‍ കാത്സ്യം ധാരാളം അടങ്ങിയിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.

സൂര്യകാന്തി വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം തുടങ്ങിയവയുടെ മികച്ച സ്രോതസാണിത്. ഫൈബറും ധാരാളം അടങ്ങിയിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button