മലയാളം എഴുതാനും വായിക്കാനും പ്രയാസമുള്ള അവന് എന്റെ ഡയലോഗ് പോലും കാണാപാഠമാവാൻ ഒരു കാരണമുണ്ട്: ധ്യാൻ ശ്രീനിവാസൻ
കൊച്ചി:ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.
പ്രണവ് മോഹൻലാലിന് പുറമേ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, നീരജ് മാധവ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹൃദയത്തിന് ശേഷം പ്രണവും വിനീതും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയുള്ള സിനിമയാണ് വർഷങ്ങൾക്ക് ശേഷം. പ്രണവിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
പ്രണവിന് മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ടെന്നും എന്നാൽ ചിത്രത്തിന്റെ സ്ക്രിപ്റ്റ് പ്രണവിന് കാണാപാഠമാണെന്നും ധ്യാൻ പറയുന്നു. പ്രണവ് ഇംഗ്ലീഷിലാണ് സ്ക്രിപ്റ്റ് പഠിച്ചതെന്നും തന്റെ ഡയലോഗുകളടക്കം താരത്തിന് അറിയാമെന്നും ധ്യാൻ പറഞ്ഞു.
‘മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു ബുദ്ധിമുട്ടുണ്ട്. പക്ഷേ സ്ക്രിപ്റ്റ് അവന് കാണാപാഠമാണ്. പുള്ളിക്കാരന്റെ അടുത്ത് ഇംഗ്ലീഷിൽ ഒരു സ്ക്രിപ്റ്റ് ഉണ്ട്. അതിലുള്ള എന്റെ ഡയലോഗ് അടക്കം അവന് കാണാതെ അറിയാം.
അവൻ അതിന്റെ മുകളിൽ വർക്ക് ചെയ്തിട്ടുണ്ട്. കാരണം ഒന്ന് രണ്ട് വർഷം കൂടുമ്പോഴാണ് അവൻ സിനിമ ചെയ്യുന്നത്. പുള്ളി എല്ലാം പഠിച്ചു വന്ന് ചെയ്യുകയാണ്.
അതുകൊണ്ടുതന്നെ അതിന്റെതായ ബുദ്ധിമുട്ടുണ്ട. ഞാൻ ഓരോ സിനിമകൾ ചെയ്ത് വന്ന് അവസാനമാണ് അവിടെ വന്ന് ജോയിൻ ചെയ്തത്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.