കൊച്ചി: നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരണവുമായി സുഹൃത്തും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഏത് മണ്ഡലത്തിലും വിശ്വാസപൂര്‍വ്വം നിര്‍ത്താന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിയാണ് പിഷാരടിയെന്ന് അദ്ദേഹം പറഞ്ഞു.
എനിക്ക് പുറമെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് മനസിലാകും കാര്യങ്ങള്‍ എന്താണെന്ന്. കേരളത്തില്‍ എവിടെയും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് പിഷാരടി. നല്ല ദീര്‍ഘവീക്ഷണമുള്ളയാളും നന്നായി പ്രസംഗിക്കാന്‍ അറിയുന്ന ആളുമാണ് പിഷാരടി. എന്തെങ്കിലും കാര്യത്തിന് ഞാന്‍ അവനെയോ അവന്‍ എന്നെയോ നിര്‍ബന്ധിച്ചിട്ടില്ല. ഈ ഭരണം മാറാന്‍ എന്നെ കൊണ്ട് സാധിക്കുന്നത് ഞാന്‍ ചെയ്യും. മത്സരിച്ചില്ലെങ്കില്‍ പ്രചാരണത്തിന് മുന്നില്‍ തന്നെ ഞാനുണ്ടാകും.
‘
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News