ധനുഷുമായി തര്‍ക്കിക്കുന്ന മകന്‍; അച്ഛനോളം വളര്‍ന്നെന്ന് ആരാധകര്‍
സിനിമകളില്‍ നിറസാന്നിദ്ധ്യമാണെങ്കിലും സോഷ്യ മീഡിയയില്‍ അത്ര സജീവമല്ല തമിഴ് നടന്‍ ധനുഷ്. അപൂര്‍വമായേ താരം ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളൂ. എന്നാല്‍ താരത്തിന്റെ ഒരു പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മക്കളോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
വീടിന്റെ ടെറസില്‍ മക്കളോടൊപ്പം സമയം ചെലവിടുന്ന ധനുഷാണ് ചിത്രത്തില്‍. ഇളയ മകനെ തലയിലേറ്റി മൂത്ത മകനോട് എന്തോ കാര്യം ഗൗരവമായി സംസാരിക്കുന്നു. എന്നാല്‍ അതെന്താണെന്നാണ് ക്യാപ്ഷനില്‍, ധനുഷിന്റെ ടീ ഷര്‍ട്ട് ധരിച്ചിരിക്കുകയാണ് മൂത്ത മകന്‍. എന്നാല്‍ അത് തന്റേതാണെന്നാണ് മകന്‍ വാദിക്കുന്നതെന്ന് താരം അടിക്കുറിപ്പില്‍ കുറിച്ചു.
അച്ഛനോളം വളര്‍ന്ന മകന്‍ എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ടൊവിനോ തോമസ്, അതിദി റാവു തുടങ്ങിയവരും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. മക്കളുടെ പേര് യാത്ര, ലിംങ്ക എന്നിങ്ങനെയാണ്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ.
https://www.instagram.com/p/CEO0epsB35E/?utm_source=ig_web_copy_link