ഹോസ്റ്റല്‍ മുറിയില്‍ നവജാത ശിശു മരിച്ച സംഭവം കൊലപാതകം; അവിവാഹിതയായ അമ്മയെ അറസ്റ്റ് ചെയ്യും

ഇടുക്കി: കട്ടപ്പനയില്‍ ഹോസ്റ്റല്‍ മുറിയില്‍ നവജാത ശിശു മരിച്ച സംഭവം കൊലപാതകം. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

നിലവില്‍ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി ഡിസ്ചാര്‍ജ് ആയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കുഞ്ഞിന്റെ തലയില്‍ മുറിവുണ്ടായിരുന്നു എന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ദിവസം മുന്‍പാണ് അവിവാഹിതയും സ്വകാര്യ ഹോസ്റ്റല്‍ മുറിയില്‍ ബാങ്ക് ഉദ്യോഗസ്ഥയായ മൂലമറ്റം സ്വദേശിനി പ്രസവിച്ചത്. യുവതി അറിയിച്ചത് പ്രകാരം വീട്ടുകാര്‍ എത്തിയപ്പോഴാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കം വിവരം അറിയുന്നത്. ഉടന്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് പോലീസ് അന്വേഷണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News