ഒന്നും ചെയ്യാതെ വെറുതെ ഇരുന്ന് 1.41 ലക്ഷം രൂപ നേടാം! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
വെറുതെ ഇരിക്കുന്നവര്‍ക്ക് സര്‍വ്വകലാശാല 1.41 ലക്ഷം രൂപ നല്‍കുന്നു എന്ന വാര്‍ത്ത ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. വാര്‍ത്ത കേട്ടവര്‍ എല്ലാം ആദ്യം അമ്പരുന്നു. എന്നാല്‍ സംഭവം ശരിയാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. ജര്‍മ്മനിയിലെ ഹാംബര്‍ഗിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ് ആണ് വെറുതെ ഇരിക്കുന്നവര്‍ക്ക് ഗ്രാന്‍ഡ് ആയി 1.41 ലക്ഷം രൂപ നല്‍കുന്നത്.
ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രമാണ്. സര്‍വ്വകലാശാലയിലെ നാല് ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കണം. ചോദ്യങ്ങള്‍ ഇവയാണ്.
നിങ്ങള്‍ക്ക് ചെയ്യാന്‍ ആഗ്രഹമില്ലാത്ത കാര്യം ?
എത്രത്തോളം ആ കാര്യം ചെയ്യാന്‍ ഇഷ്ടമല്ല ?
എന്ത് കൊണ്ട് ആ കാര്യം പ്രത്യേകമായി ചെയ്യാതിരിക്കുന്നു ?
ഒരാളെ ചുമതല നിര്‍വ്വഹിക്കാതെ വ്യക്തിയാക്കി മാറ്റുന്നത് എന്ത് ?
ഈ നാലു ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയാല്‍ 1.41 ലക്ഷം രൂപയുടെ ഗ്രാന്‍ഡ് ആണ് സര്‍വ്വകലാശാലയുടെ ഓഫര്‍.