29.7 C
Kottayam
Saturday, June 13, 2026

കൊച്ചിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി ഗുണ്ടാസംഘം പിടിയിൽ, പിടിയിലായവരിൽ സ്ത്രീയും

Must read

കൊച്ചി: നഗരത്തിൽ മയക്കുമരുന്നും ആയുധങ്ങളുമായി ഗുണ്ടാസംഘം പിടിയിൽ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ്. സുദർശൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പോലീസും ചേർന്നാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള അഡ്മിറൽ ഫ്ലാറ്റിൽ 202-ാം നമ്പർ റൂമിൽ പരിശോധന നടത്തിയത്.

ഇവിടെ വച്ച് 50 ഗ്രാമോളാം എംഡിഎംഎയുമായി 31കാരനായ നഹാസ്, പടിഞ്ഞാറെ പറമ്പിൽ എലൂർ, അക്ബർ (27), ചൂരൽ കോട്ടായിമല, കാക്കനാട് റിഷാദ് (40), ലിബിൻ, (32) വികാസവണി ഇസ്മയിൽ (31),കുറ്റിപ്പുറം, മലപ്പുറം, സുനീർ (44), കാക്കനാട് സ്വദേശിനി സൈബി സൈമൺ എന്നിവർ പിടിയിലായത്.

നഹാസിന്റെ നേതൃത്വത്തിൽ സിറ്റിയിൽ ക്വാട്ടേഷൻ ലഹരി മരുന്ന് ഇടപാടുകൾ നടത്തിവരികയായിരുന്നു.പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് ക്വാട്ടേഷൻ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ആഢംബര കാർ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതിൽ വടിവാൾ അടക്കമുള്ള മാരകായുധങ്ങളും പിടികൂടി. നഹാസിനും കൂട്ടാളികൾക്കും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.

- Advertisement -

പ്രതികളെ  പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന്  ക്വാട്ടേഷൻ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ആഢംബര കാർ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതിൽ വടിവാൾ അടക്കമുള്ള മാരകായുധങ്ങളും പിടികൂടി. നഹാസിനും കൂട്ടാളികൾക്കും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. 

- Advertisement -

പിടികൂടിയ ക്വാട്ടേഷൻ മയക്കുമരുന്ന് മാഫിയയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റും അന്വേഷിച്ചുവരികയാണ് . തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ ജോസഫ്, എസ്ഐമാരായ നിതീഷ്, ജയകുമാർ, ബൈജു, വനിത എഎസ്ഐ പ്രീത,എഎസ്ഐ അനീഷ്, സിപിഒ മാരായ നിതിൻ, ചന്ദ്രൻ, സുജിത്ത്, മെൽജിത്ത്, എന്നിവരും കൊച്ചി സിറ്റി യോദ്ധാവ് സ്കോഡുമാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week