- Advertisement -
തിരൂർ: മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി ചാലിബ് പി.ബി. യെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്. വീട്ടുകാർ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബുധനാഴ്ച ഓഫീസിൽ നിന്നും ഇറങ്ങിയിരുന്നതായി ആളുകൾ പറഞ്ഞു. വൈകിയേ വരൂ എന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. ഏറെ സമയം കഴിഞ്ഞും കാണാഞ്ഞതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കണ്ടുകിട്ടാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങൾ വഴി ഫോട്ടോ ഉൾപ്പെടെ പ്രചരിപ്പിച്ചും അന്വേഷണം നടത്തുന്നുണ്ട്. തിരൂർ പൂക്കൈത മങ്ങാട്ടിരിയിലാണ് വീട്. ചാലിബിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്പറുകളിലോ അടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് സോഷ്യൽ മീഡിയ അറിയിപ്പിൽ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News