31.8 C
Kottayam
Thursday, December 5, 2024

അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വിധി 11 ന്‌, പ്രായം കുറവായതിനാല്‍ കടുത്ത ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന് പ്രതി

Must read

പത്തനംതിട്ട: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി 11 ലേക്ക് മാറ്റി. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന്‍ (26) കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്നലെ കേസ് വീണ്ടു പരിഗണിച്ച കോടതി ശിക്ഷ സംബന്ധിച്ച് ഇരുഭാഗങ്ങളുടെയും വാദങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറയാനായി 11 ലേക്ക് മാറ്റി. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാര്‍ ജോണാണ് കേസ് പരിഗണിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ പ്രതിക്ക് പ്രായം കുറവായിരുന്നെന്നും മുമ്പ് മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ട ആളല്ലെന്നും പ്രതിഭാഗം വാദിച്ചു. കള്ളക്കേസ് ആണെന്നും താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും രാജപാളയത്തെ വീട്ടില്‍ അമ്മയും സഹോദരിയും ഉള്ളതിനാല്‍ അവരെ കാണാനായി തമിഴ്നാട്ടിലേക്ക് മാറ്റണമെന്നും പരിഭാഷകന്‍ മുഖേന പ്രതി അലക്സ് പാണ്ഡ്യന്‍ കോടതിയോടു പറഞ്ഞു.

എന്നാല്‍, മനുഷ്യത്വ രഹിതമായ കുറ്റകൃത്യം ചെയ്തിട്ട് പ്രായം കുറവാണെന്നതില്‍ യാതൊരു കാര്യവുമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗുരുതര സ്വഭാവമുള്ള കേസായതിനാല്‍ പ്രതി മുന്‍പ് കുറ്റകൃത്യം ചെയ്തിട്ടില്ലെന്നതിനും പ്രസക്തിയില്ല. പൈശാചികമായ കുറ്റമാണ് പ്രതി ചെയ്തത്. നിസഹായയായ കുഞ്ഞ് കൊടിയ പീഡനത്തിന് ഇരയായി. പ്രതി യാതൊരു ദയ അര്‍ഹിക്കുന്നില്ലെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അഡ്വ. നവീന്‍ എം. ഈശോ സ്പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സീന എസ്. നായരാണ് ഹാജരായത്. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടക വീട്ടിലായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില് 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തു വന്നിരുന്നു. കത്തിവച്ച് മുറിവേല്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു. പത്തനംതിട്ട ഡിവൈ.എസ്.പി ആയിരുന്ന പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ ആയിരുന്ന ബിനീഷ് ലാലാണ് കേസ് അന്വേഷിച്ചു 2021 ജൂലൈ അഞ്ചിന് കുറ്റപത്രം സമര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശ്രീജേഷിന് കിരീടനേട്ടത്തോടെ പരിശീലനകനായി അരങ്ങേറ്റം! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ...

ഇസ്രയേലിനെതിരെ യു എന്നിൽ നിലപാടെടുത്ത് ഇന്ത്യ; 'പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം' പ്രമേയത്തിൽ വോട്ട് ചെയ്തു

ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ്...

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന്‍റെ ഭൂമി തിരിച്ചുപിടിക്കും

കൊച്ചി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246...

യാത്രക്കാരെ പെരുവഴിയിലാക്കിയ മണിക്കൂറുകള്‍; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ...

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെയാണ് ദാരുണസംഭവം

ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ...

Popular this week