News
യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമം; ഡെലിവറി ബോയ് അറസ്റ്റില്‍
ബംഗളൂരു: യുവതിക്ക് നേരെ ലൈംഗിക ആക്രമണം നടത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് അറസ്റ്റില്‍. കോരമംഗല പ്രദേശത്താണ് യുവതിക്ക് നേരെ ലൈംഗിക ആക്രമണം നടത്തിയത്. പ്രതിയായ അരുണ്‍ കുമാറും സഹോദരനും ബംഗളൂരുവില്‍ ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
കോരമംഗലയില്‍ രാത്രി ഭക്ഷണം എത്തിക്കാന്‍ ചെന്ന പ്രതി യുവതിയുടെ പിന്നില്‍ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു. പരിഭ്രാന്തയായ യുവതി ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും 48 മണിക്കൂറിനുള്ളില്‍ പ്രതിയെ കോരമംഗല പോലീസ് അറസ്റ്റ് ചെയുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News