26.6 C
Kottayam
Thursday, March 28, 2024

ഡല്‍ഹി കലാപം: ആം ആദ്മി നേതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്

Must read

ന്യൂഡല്‍ഹി: നഗരത്തെ ഇളക്കി മറിച്ച കലാപങ്ങളില്‍ പങ്കുണ്ടെന്നു ആരോപണമുയര്‍ന്ന ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഹുസൈനെ പിടികൂടാനായി ദില്ലി പോലീസ് നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് സൂചന.എഎപിസി 302-ാം വകുപ്പ് പ്രകാരമാണ് ആം ആദ്മി നേതാവിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.താഹിര്‍ ഹുസൈന്റെ വീടും ഫാക്ടറിയും പോലീസ് മുദ്രവെച്ചിട്ടുണ്ട്. മറ്റ് വീടുകളിലെ ജനങ്ങള്‍ക്ക് നേരെ കല്ലെറിയാന്‍ അക്രമികള്‍ താഹിര്‍ ഹുസൈന്റെ മേല്‍ക്കൂര ഉപയോഗിച്ചുവെന്നതാണ് കുറ്റം.

കൊല്ലപ്പെട്ട ഇന്റലിജന്‍സ് ഓഫീസറിനെയും മറ്റു ചിലരെയും ജനക്കൂട്ടം വലിഴിച്ച് കൊണ്ടുപോയത് താഹിര്‍ ഹുസൈന്റെ വസതിയിലേക്കാണെന്നും ആരോപണമുയര്‍ന്നിരുന്നു.ഇതിനു ശേഷം അങ്കിത് ശര്‍മ്മ എന്ന ഐബി ഉദ്യോഗസ്ഥനെ കണ്ടെത്തിയത് അഴുക്കു ചാലില്‍ ആയിരുന്നു. എന്നാല്‍ തനിക്ക് കലാപത്തില്‍ പങ്കില്ലെന്നും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നുമാണ് താഹിര്‍ ഹുസൈന്‍ വ്യക്തമാക്കിയത്.

കൊലപാതകത്തിന് പിന്നില്‍ താഹിര്‍ ഹുസൈന്റെ പങ്കുണ്ടെന്ന് അങ്കിത് ശര്‍മയുടെ കുടുംബം ആരോപിയ്ക്കുന്നു.അതെ സമയം അക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന ശിക്ഷ നല്‍കണമെന്ന പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ ഹുസൈന്‍ തന്റെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മുതിര്‍ന്ന ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week