പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജില്‍ റാഗിംഗ്,ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി

കോട്ടയം: പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിന് വിധേയമാക്കിയതായി പരാതി.മര്‍ദ്ദനത്തിനിരയാക്കിയ ശേഷം ബൈക്കിലേക്ക് തള്ളിയിട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈലന്‍സറില്‍ നിന്നും പൊള്ളലേറ്റു.സെന്റ് ഗിറ്റ്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ കുമരകം സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടാവാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ ചിങ്ങവനം പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുന്നത് കോളേജില്‍ പതിവായിരുന്നു.കോളേജിലേക്ക് വരുന്ന വഴിയില്‍ തടഞ്ഞുനിര്‍ത്തിയശേഷം ബൈക്ക് റോഡില്‍ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നു.ബൈക്ക് എടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ വടിയും കമ്പിവടിയുമായി ആക്രമിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സൈലന്‍സറിലേക്ക് തള്ളിയിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News