KeralaNews

മരണം കയര്‍കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും,കെ.ടി.ജലീലിന് വധഭീഷണി,മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്ന് ജലീല്‍

മലപ്പുറം :തവനൂര്‍ എംഎല്‍എ കെടി ജലീലിന് വധഭീഷണി. വാട്‌സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് കെടി ജലീല്‍ പറഞ്ഞു.

രാവിലെയാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ‘ജലീലേ ഒരു കാര്യം ഓര്‍ത്തോ. ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയര്‍കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും. (തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക)’- എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഫേസ്ബുക്കിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ച വിവരം ജലീല്‍ അറിയിച്ചത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ ടി ജലീലിന് വധഭീഷണിയുമായി വാട്‌സാപ്പ് സന്ദേശം. തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെ പോലെപ്പോലെയായിരിക്കും എന്ന് തുടങ്ങുന്ന സന്ദേശം ജലീല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.

‘ഇന്ന് രാവിലെ എനിക്ക് വന്ന ഒരു വാട്‌സ് അപ്പ് മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇമേജായി കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതര്‍ക്ക് നല്‍കുന്നുണ്ട്’, എന്ന് പറഞ്ഞാണ് ജലീല്‍ വാട്‌സാപ്പ് മെസ്സേജിന്റെ സ്‌ക്രീന്‌ഷോട്ട് പങ്കുവച്ചത്.

‘മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട’, എന്നാണ് ഭീഷണിയ്ക്ക് കെ ടി ജലീല്‍ മറുപടി നല്‍കിയിരിക്കുന്നത്. വധഭീഷണിയെ നിയമപരമായി നേരിടാന്‍ തന്നെയാണ് കെ ടി ജലീലിന്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതലായി ഇടപെട്ടതാണ് ഇത്തരത്തില്‍ ഒരു ഭീഷണിയ്ക്ക് കാരണമെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button