28.8 C
Kottayam
Thursday, June 4, 2026

ജസ്ന കൃഷ്ണന്റെ ചിത്രം വരച്ചാല്‍ ഹറാം, മനോജ് കെ ജയന്‍ മാപ്പിളപ്പാട്ട് പാടിയാല്‍ ഹരം; കൊള്ളാമല്ലോ നിങ്ങളുടെ മതസൗഹാര്‍ദ്ധം

Must read

തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ ചിത്രകാരിയാണ് ജസ്ന. ഒരു മുസ്ലിം സമുദായത്തില്‍ ജനിച്ച ജസ്ന എത്ര മനോഹരമായിട്ടാണ് ശ്രീകൃഷ്ണനെ വരച്ചിട്ടതെന്ന് മലയാളികള്‍ കണ്‍ നിറയെ കണ്ടതാണ്. ജസ്നയും ചിത്രങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിലെ താരങ്ങളാണ്.

അഞ്ഞൂറിലധികം കൃഷ്ണചിത്രങ്ങള്‍ വരച്ച ജസ്‌ന സലീമിന് കൃഷ്ണനെ കാണാന്‍ ഭാഗ്യമുണ്ടായിരുന്നില്ല. ഈ കഴിഞ്ഞ ആഴ്ചയാണ് ജസ്ന ആദ്യമായി ക്ഷേത്ര ശ്രീകോവിലില്‍ ഇരിക്കുന്ന ശ്രീകൃഷ്ണനെ നേരിട്ട് കാണുന്നത്. കൃഷ്ണനെ വരയ്ക്കാന്‍ ഇഷ്ടമാണ് എന്നതിനുമപ്പുറം, ജസ്‌നയുടെ ഉപജീവന മാര്‍ഗം കൂടിയാണ് ഇപ്പോള്‍ ഈ ചിത്രങ്ങള്‍.

എന്നാല്‍ ജസ്‌നയുടെ അമ്മയുടെ അനിയത്തിയുടെ മകന്‍ ഒരിക്കല്‍ ജസ്നയോടു നീ കൃഷ്ണ ചിത്രം വരയ്ക്കുന്നതിലും നല്ലത് വേശ്യാവൃത്തി ചെയ്യുന്നതാണ് എന്ന് പറഞ്ഞത് അവളെ വലിയ രീതിയില്‍ നോവിച്ചിരുന്നു. ഇത്തരത്തില്‍ കലയെ കലയായി കാണാത്ത അനേകം പേരുണ്ട് നമുക്കു ചുറ്റുമെന്ന് പലപ്പോഴും പല സംഭവങ്ങളിലും നമ്മള്‍ കണ്ടറിഞ്ഞതാണ്. ഈ സമീപനത്തെ വലിയ രീതിയില്‍ വിമര്‍ശിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

മനോജ് കെ ജയന്റെ മക്കത്തെ ചന്ദ്രിക എന്ന പാട്ടിന്റെ കവര്‍ ചിത്രത്തിന് താഴെയാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ‘ജസ്ന കൃഷ്ണന്റെ ചിത്രം വരച്ചാല്‍ ഹറാം, മനോജ് കെ ജയന്‍ മാപ്പിളപ്പാട്ട് പാടിയാല്‍ ഹരം: കൊള്ളാമല്ലോ നിങ്ങളുടെ മതസൗഹാര്‍ദ്ധം മക്കളെ’ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ചുരുക്കം ചലര്‍ മാത്രമാണ് ജസ്നയെ എതിര്‍ത്തതെങ്കില്‍ ഒരുപാട് പേര്‍ ഈ പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും ഇവര്‍ക്ക് പ്രചോദനമാവുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week