കാവ്യയുടെ കൈപിടിച്ച് നടന്ന് മഹാലക്ഷ്മി, പിന്നിലായി ദിലീപും; വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വിമാനത്താവളത്തില്‍വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോ ആണ് ദിലീപ് ഫാന്‍സ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നത്. ഏതാനും മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയില്‍ കാണാനാവുക. തൊട്ടുപിന്നില്‍ ദിലീപുമുണ്ട്. എവിടെ വച്ചാണെന്നോ എന്നാണെന്നോ വീഡിയോ പകര്‍ത്തിയതെന്ന വിവരം ലഭ്യമല്ല.

കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയുന്നത്.

ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്‍. ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News