KeralaNewsUncategorized
മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ കണിയാംകുന്ന് സ്വദേശി സച്ചുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സച്ചുവിനൊപ്പം കാണാതായ കലൂര്‍ സ്വദേശി അഡ്വക്കറ്റ് ശ്യാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
മുളവുകാട് സിസിലി ബോട്ടുജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.
വള്ളത്തില്‍ ശ്യാമിനും സച്ചുവിനും ഒപ്പം കുമ്പളം സ്വദേശിയായ സുഹൃത്ത് ലിജോയും ഉണ്ടായിരുന്നു. വള്ളം മറിഞ്ഞതോടെ സച്ചുവും ശ്യാമും വെള്ളത്തില്‍ മുങ്ങി. ഇരുവരും മുങ്ങിപ്പോയതോടെ ലിജോ നീന്തി കരയിലെത്തുകയായിരുന്നു. മുളവുകാട് പൊലീസിന്റെയും ഫയര്‍ഫോഴ്സ് സ്‌കൂബ ടീമിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News