വൈക്കം: ബ്രഹ്‌മമംഗലത്ത് ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ടാമത്തെയാളും മരിച്ചു. കാലായില്‍ സുകുമാരന്റെ ഭാര്യ സീന(54), മകള്‍ സൂര്യ(27) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയ മകള്‍ സുവര്‍ണയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
തിങ്കളാഴ്ച രാത്രി അയല്‍വാസികളാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മുട്ടുച്ചിറ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സീന മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് സൂര്യ മരിച്ചത്. സൂര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു.
എന്നാല്‍ വരന്റെ ബന്ധുക്കള്‍ വിവാഹം നീട്ടിവയ്ക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നുള്ള മനോവിഷമമാണ് ജീവനൊടക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News