
മുംബൈ: സച്ചിൻ ടെണ്ടുൽക്കറുടെ ബാല്യകാല സുഹൃത്തും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ വിനോദ് കാംബ്ലിയുടെ തലച്ചോറിൽ കട്ടപിടിച്ചതായി റിപ്പോർട്ട്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ ആണ് വെളിപ്പെടുത്തൽ നടത്തിയത് .
മൂത്രത്തിൽ അണുബാധയും മലബന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ അകൃതി ആശുപത്രിയിലേക്ക് കൊണ്ടുപോയ കാംബ്ലിയുടെ ആരോഗ്യനില തുടർന്ന് വഷളാവുകയായിരിന്നു.
കാംബ്ലിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും സംഘം ചൊവ്വാഴ്ച അധിക വൈദ്യപരിശോധന നടത്തുമെന്നും ഡോക്ടർ പറഞ്ഞു. അതെ സമയം കാംബ്ലിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആജീവനാന്ത സൗജന്യ ചികിത്സ നൽകാൻ ആശുപത്രി ഇൻചാർജ് എസ് സിംഗ് തീരുമാനിച്ചതായും ത്രിവേദി പറഞ്ഞു.
താനെ ജില്ലയിലെ ഭിവണ്ടിയിലെ കൽഹെർ ഏരിയയിലെ ആശുപത്രിയുടെ ഉടമ കൂടിയായ അദ്ദേഹത്തിൻ്റെ ആരാധകരിൽ ഒരാളാണ് 52 കാരനായ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.സച്ചിൻ ടെണ്ടുൽക്കറുടെ സാമ്പത്തിക സഹായത്തോടെ 2013-ൽ രണ്ട് ഹൃദയ ശസ്ത്രക്രിയകൾക്ക് വിധേയനായതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന് നിരവധി ആരോഗ്യ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്.