FeaturedHealthInternationalNews
കൊവിഡ് ബാധിതരുടെ എണ്ണം 4.10 കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി 10 ലക്ഷം പിന്നിട്ടെന്ന് റിപ്പോര്‍ട്ട്. 4,10,29,279 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 11,29,492 പേര്‍ ഇതുവരെ മരണപ്പെട്ടെന്നും 3,06,24,255 പേര്‍ രോഗമുക്തി നേടിയെന്നുമാണ് വിവരങ്ങള്‍.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 92,75,532 പേരാണ് വൈറസ് ബാധിതരായി നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 77,013 പേരുടെ നില ഗുരുതരമാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ, ഫ്രാന്‍സ്, പെറു, മെക്‌സിക്കോ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ഇറാന്‍, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളില്‍ ആദ്യ 15ല്‍ ഉള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News