24 മണിക്കൂറിനിടെ 46,232 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,50,598 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 564 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,32,726 ആയി ഉയര്‍ന്നു.

നിലവില്‍ 4,39,747 പേര്‍ കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 84,78,124 പേര്‍ ഇതുവരെ രോഗമുക്തി നേടി.