ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍; ഒത്താശ ചെയ്തത് ഭര്‍ത്താവ്

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ പാസ്റ്റര്‍ വില്യം ജോണ്‍ ആണ് അറസ്റ്റിലായത്. കുട്ടികളില്ലാത്ത യുവതിയെ ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്ത് വില്യം ജോണിന്റെ വീട്ടില്‍ എത്തിച്ചായിരുന്നു പീഡനം നടത്തിയത്.

മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവാണ് വില്യം ജോണിന്റെ വീട്ടിലെത്തിച്ചത്. യുവതി എതിര്‍ത്തിട്ടും കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നു. കേസില്‍ യുവതിയുടെ ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.