25.8 C
Kottayam
Friday, March 29, 2024

24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 779 പേര്‍ക്ക്; രാജ്യത്ത് കൊവിഡ് രോഗികള്‍ 16 ലക്ഷം കടന്നു

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 16 ലക്ഷവും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 16,38,871 ആയി. ഇതില്‍ 5,45,318 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചവരില്‍ 10,57,806 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 779 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 35,747 ആയി ഉയര്‍ന്നു. ഇതില്‍ 5,000 മരണങ്ങളും സംഭവിച്ചത് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിലായിരുന്നു.

കൊവിഡ് മരണങ്ങളില്‍ ഇന്ത്യ ഇറ്റലിയെ മറികടന്ന് അഞ്ചാമത് എത്തി. രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week