24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,51,110 ആയി. ഒറ്റ ദിവസം 485 പേര്‍ മരിച്ചതോടെ ആകെ മരണം 1,36,200.

നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,54,940 പേര്‍ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 41,452 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 87,59,969.