News

കൊവിഡ് രോഗികൾ: കൊല്ലം ആലപ്പുഴ

കൊല്ലം: ബന്ധുക്കളായ നാലു പേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂലൈ 03) 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറു പേര്‍ സൗദിയില്‍ നിന്നും, നാലു പേര്‍ കുവൈറ്റില്‍ നിന്നും രണ്ടുപേര്‍ ദുബായില്‍ നിന്നും എത്യോപ്പിയ, ഖത്തര്‍, ഷാര്‍ജ, കസാഖിസ്ഥാന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും നാലുപേര്‍ ഹൈദ്രാബാദില്‍ നിന്നും രണ്ടുപേര്‍ ബാംഗ്ലൂരില്‍ നിന്നും എത്തിയവരാണ്.
തേവലക്കര അരിനല്ലൂര്‍ സ്വദേശികളായ 34 ഉം 48 ഉം വയസുള്ള വനിതകള്‍, ഒന്‍പത് വയസുള്ള പെണ്‍കുട്ടി, 60 വയസുള്ള പുരുഷന്‍, ഇടമണ്‍ സ്വദേശിനികളായ വനിതകള്‍(33), (26), അഞ്ചല്‍ ചോരനാട് സ്വദേശി(36 വയസ്), തലവൂര്‍ ആവണീശ്വരം നെടുവന്നൂര്‍ സ്വദേശി(58), ശൂരനാട് വെസ്റ്റ് പാലക്കടവ് സ്വദേശി(48), ചിറ്റുമല ഈസ്റ്റ് കല്ലട സ്വദേശി(32), പവിത്രേശ്വരം തെക്കുംപുറം സ്വദേശി(54), പുനലൂര്‍ ചാലിയക്കാവ് സ്വദേശി(57), കൊട്ടാരക്കര വാളകം സ്വദേശി(47), ഈസ്റ്റ് കല്ലട സ്വദേശി(58), കാഞ്ഞാവെളി സ്വദേശി(28), പുനലൂര്‍ ഇളമ്പല്‍ സ്വദേശി(43), പുത്തനമ്പലം സ്വദേശി(32), തേവലക്കര പാലക്കല്‍ സ്വദേശി(30), തേവലക്കര സ്വദേശി(51), ഓടനാവട്ടം സ്വദേശി(32), ഉമയനല്ലൂര്‍ മൈലാപ്പൂര്‍ സ്വദേശി(52) അഞ്ചല്‍ വയല സ്വദേശി(31), കല്ലേലിഭാഗം സ്വദേശി(42) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അരിനല്ലൂര്‍ തേവലക്കര സ്വദേശികളായ ബന്ധുക്കള്‍ ജൂണ്‍ 26 ന് ഹൈദ്രാബാദില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഇടമണ്‍ വെള്ളിമല സ്വദേശിനികള്‍ ജൂണ്‍ 30 ന് ബാംഗ്ലൂരില്‍ നിന്ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
അഞ്ചല്‍ ചോരനാട് സ്വദേശി ജൂണ്‍ 29 ന് സൗദി ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
തലവൂര്‍ ആവണീശ്വരം നെടുവന്നൂര്‍ സ്വദേശി ജൂണ്‍ 29 ന് ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.
ശൂരനാട് വെസ്റ്റ് പാലക്കടവ് സ്വദേശി ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലാണ്.
ചിറ്റുമല ഈസ്റ്റ് കല്ലട സ്വദേശി ജൂണ്‍ 29 ന് ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.
പവിത്രേശ്വരം തെക്കുംപുറം സ്വദേശി ദോഹയില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.
പുനലൂര്‍ ചാലിയക്കാവ് സ്വദേശി ജൂണ്‍ 29 ന് ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.
കൊട്ടാരക്കര വാളകം സ്വദേശി ദമാമില്‍ നിന്നും എത്തി ഐരണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഈസ്റ്റ് കല്ലട സ്വദേശി ജൂണ്‍ 29 ന് ദമാമില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ചികിത്സയിലാണ്.
കാഞ്ഞാവെളി സ്വദേശി ജൂണ്‍ 21 ന് ദുബായില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജൂണ്‍ 27 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
പുത്തനമ്പലം സ്വദേശി ജൂണ്‍ 23 ന് ദുബായില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
തേവലക്കര പാലക്കല്‍ സ്വദേശി ജൂണ്‍ 22 ന് റിയാദില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
തേവലക്കര സ്വദേശി ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഓടനാവട്ടം സ്വദേശി ജൂണ്‍ 29 ന് കസാഖിസ്ഥാനില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഉമയനല്ലൂര്‍ മൈലാപ്പൂര്‍ സ്വദേശി ജൂണ്‍ 26 ന് എത്യോപിയയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
അഞ്ചല്‍ വയല സ്വദേശി ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലാണ്.
കല്ലേലിഭാഗം സ്വദേശി(42) കുവൈറ്റില്‍ നിന്നും എത്തി ജൂലൈ ഒന്നിന് ശേഖരിച്ച സ്രവം പോസിറ്റീവായി ചികിത്സയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 21പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതിൽ 12പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് പതിനൊന്ന് പേർ. ചെറുതന സ്വദേശിനികളായ 46വയസുള്ള സ്ത്രീയും മകളും ,കായംകുളം സ്വദേശികളായ ,54വയസുകാരൻ , രണ്ടു യുവാക്കൾ , രണ്ടു യുവതികൾ , മൂന്നു പെൺകുട്ടികൾ ഒരു ആൺകുട്ടി എന്നിവർ ഇതിലുൾപ്പെടുന്നു.

12.ആറാട്ടുപുഴ സ്വദേശിനിയായ ഗർഭിണിയായ യുവതിക്ക് ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

13.ജമ്മുവിൽ നിന്നും വിമാനത്തിൽ 20/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 46വയസുള്ള പത്തിയൂർ സ്വദേശി

14.ചെന്നൈയിൽ നിന്നും 11/6ന് സ്വകാര്യവാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന കണ്ടല്ലൂർ സ്വദേശിയായ യുവാവ്

15. മസ്കറ്റിൽനിന്ന് 19/6ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ആറാട്ടുപുഴ സ്വദേശിനിയായ യുവതി

16. കാശ്മീരിൽ നിന്നും 16/6ന് വിമാനമാർഗം കൊച്ചിയിലെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിയായ യുവാവ്

17. കുവൈറ്റിൽ നിന്നും 19/6ന് തിരുവനന്തപുരത്തെത്തി തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 60വയസുള്ള നൂറനാട് സ്വദേശി

18. തമിഴ്നാട്ടിൽനിന്നും സ്വകാര്യ വാഹനത്തിൽ 12/6 ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന എരമല്ലൂർ സ്വദേശിനിയായ യുവതി

19. കുവൈറ്റിൽ നിന്ന് 13/6 ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ്

20. കുവൈറ്റിൽ നിന്നും 30/ 6 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കലവൂർ സ്വദേശി

21. ദമാമിൽ നിന്ന് 30/6 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പാണാവള്ളി സ്വദേശിയായ യുവാവ്.

എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആകെ 202 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. ഇന്ന് രണ്ടു പേർ രോഗമുക്തരായി. ബഹറിനിൽ നിന്ന് എത്തിയ നൂറനാട് സ്വദേശി, മുംബൈയിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശിനി. ആകെ 143 പേർ രോഗ മുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker