28.8 C
Kottayam
Thursday, June 4, 2026

തൃശൂർ ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്

Must read

ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

1. ജൂൺ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയിൽ കുമളി ചെക്ക്പോസ്റ്റിൽ എത്തി അവിടുന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

2.ജൂൺ 23 ന് യുഎഇ യിൽ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം പുല്ലേപ്പടി സ്വദേശി(32). കൊച്ചിയിൽ നിന്നും സുഹൃത്തായ നെടുങ്കണ്ടം സ്വദേശിയോടൊപ്പം ടാക്സിയിൽ നെടുങ്കണ്ടത്തെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 03) 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.
ജൂൺ 20 ന് റിയാദിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (29, പുരുഷൻ), ജൂൺ 18 ന് ദുബായിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (38, പുരുഷൻ), ജൂൺ 29 ന് ഖത്തറിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് ഷാർജയിൽ നിന്ന് വന്ന ആരക്കുളം സ്വദേശി (31, സ്ത്രീ), സൗദിയിൽ നിന്നും വന്ന വാടാനപ്പിള്ളി സ്വദേശി (32, പുരുഷൻ), യുഎഇയിൽ നിന്ന് വന്ന 34 വയസ്സുളള പുരുഷൻ, 64 വയസ്സുളള പുരുഷൻ, ഒമാനിൽ നിന്ന് വന്ന 64 വയസ്സുളള പുരുഷൻ, ജൂൺ 23 ന് ബഹറിനിൽ നിന്ന് വന്ന ഒരുമനയൂർ സ്വദേശി (35, പുരുഷൻ), ജൂൺ 29 ന് കുവൈറ്റിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (63, പുരുഷൻ), ജൂൺ 12 ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന മേലൂർ സ്വദേശി (26, പുരുഷൻ), ബംഗളുരൂവിൽ നിന്ന് വന്ന പൂത്തോൾ സ്വദേശി (26, പുരുഷൻ), ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശികളായ രണ്ട് പേർ (47 , സ്ത്രീ, 21, സ്ത്രീ), ജൂൺ 27 ന് ഡൽഹിയിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (18, സ്ത്രീ, 45, സ്ത്രീ, 24, പുരുഷൻ, 53, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ചാലക്കുടിയിൽ രോഗം സ്ഥിരീകരിച്ച കൗൺസലറുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 15 വയസ്സായ ആൺകൂട്ടി എന്നിവരടക്കം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥീരികരിച്ച 181 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശൂർ സ്വദേശികളായ ഏഴ് പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 449 ആയി. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 446 ആയി. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19206 പേരിൽ 19000 പേർ വീടുകളിലും 206 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 24 പേരേയാണ് ഇന്ന് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 14 പേരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. അസുഖബാധിതരായ 258 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുളളത്. 1122 പേരെ വെളളിയാഴ്ച (ജൂലൈ 03) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1427 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

- Advertisement -

വെളളിയാഴ്ച (ജൂലൈ 03) 592 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 11358 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 10346 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1012 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 4078 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

- Advertisement -

വെളളിയാഴ്ച (ജൂലൈ 03) 380 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 44937 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 194പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
വെളളിയാഴ്ച (ജൂലൈ 03) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 485 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്. 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week