വിവാഹത്തിന് രണ്ടുനാള്‍ കഴിഞ്ഞ് വരന്‍ കോവിഡ് ബാധിച്ച് മരിച്ചു ; പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
പട്‌ന: കോവിഡ് ബാധിച്ച് വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരണമടഞ്ഞ വരന്‍ അനില്‍കുമാറിന്റെ പിതാവ് അംബിക ചൗധരിയെതിരെ പട്‌ന ജില്ലാ ഭരണകൂടം. കൊലക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 15 നാണ് പട്‌നയിലെ ഗ്രാമത്തിലെ ദീപാലി ഗ്രാമത്തില്‍ വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചു.
ഗുഡ്ഗാവ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ എഞ്ചിനിയറായ വരന്‍ വിവാഹത്തിന് വേണ്ടിയാണ് പട്‌നയില്‍ എത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അനില്‍കുമാറിന്റെ നില വഷളാവുകയും ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിക്കുകയും ചെയ്തു. പട്ന ഭരണകൂടത്തെ അറിയിക്കുന്നതിന് മുമ്പുതന്നെ മരണപ്പെട്ട വരന്റെ കുടുംബം അന്ത്യകര്‍മങ്ങള്‍ നടത്തി.
പിന്നീട്, വിവാഹത്തിന് മുമ്പ് വരന്‍ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ചുവെന്ന് സംശയിച്ച് പട്ന ജില്ലാ ഭരണകൂടം വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കോവിഡ് പരിശോധനകള്‍ നടത്തി. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ 113 പേര്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തി. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു വിവാഹം നടന്നിരുന്നത്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മകന്റെ കല്യാണം ക്രമീകരിക്കാന്‍ കൊറോണ വൈറസ് പ്രോട്ടോക്കോളുകള്‍ പാലിക്കാത്തതിന്റെ പേരില്‍ അംബിക ചൗധരി കുറ്റക്കാരനാണെന്ന് പട്ഗഞ്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പട്‌ന ജില്ലാ മജിസ്ട്രേറ്റ് കുമാര്‍ രവി ഉത്തരവിട്ടു. പലിഗഞ്ചിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അംബിക ചൗധരിയ്ക്കെതിരെ കൊലക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പട്‌ന ഡിഎം ഉത്തരവിട്ടു.