KeralaNewspravasi

അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂ​ജേ​ഴ്സി: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.ന്യൂ​ജേ​ഴ്സി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി മാ​മ​ൻ ഈ​പ്പ​ൻ (58) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ന്യൂ​യോ​ര്‍​ക്കിലും ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. ന്യൂ​യോ​ര്‍​ക്ക് സി​റ്റി ഹൗ​സിം​ഗ് അ​പ്പാ​ര്‍​ട്ട്‌​മെന്‍റ് ഉദ്യോ​ഗ​സ്ഥ​ന്‍ ആ​യി​രു​ന്ന പു​ല്ലാ​ന്തി​യാ​നി​ക്ക​ല്‍ കു​ടും​ബാംഗം കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ഭാര്യ ലൈ​സയും ഇ​ള​യ​മ​ക​ള്‍ മെ​റി​ൻ പോളും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​ര്‍ രോ​ഗ​മു​ക്ത​രാ​യി. അ​ലീ​ന പോ​ള്‍ മൂത്തമകൾ.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,600ലേ​റ​പ്പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണപെട്ടവരുടെ എണ്ണം 28554 ആ​യി. 644,089 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ലാ​കെ കോവിഡ് ബാധിച്ചത്. 13487 ഗുരുതരാവസ്ഥയിലാണ്. 48708 പേര്‍ക്കു മാത്രമാണ് രോഗം ഭേദമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker