Home-bannerKeralaNews
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി
ഇടുക്കി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. 50 വയസായിരുന്നു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഗൂഡല്ലൂരില്‍ നിന്ന് ഭാര്യയ്ക്കും മരുമകള്‍ക്കും ഒപ്പം ഒരാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തിയത്. ഗര്‍ഭിണിയായ മരുമകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.തുടർന്ന് തങ്കരാജിനെ ഇന്നലെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News