25.6 C
Kottayam
Thursday, June 4, 2026

അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Must read

തിരുവനന്തപുരം: യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത് സ്പെഷ്യല്‍ ബ്രാഞ്ച്. ജയഘോഷ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍. കോണ്‍സുല്‍ ജനറല്‍ ദുബായിലേക്ക് പോയിട്ടും ജയഘോഷ് തോക്ക് ഹാജരാക്കിയില്ലെന്നും കോണ്‍സുല്‍ ജനറല്‍ പോയ കാര്യം സ്പെഷ്യല്‍ ബ്രാഞ്ചിനെയും കമീഷണര്‍ ഓഫീസിനേയും അറിയിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തനിക്ക് ഒരു പങ്കുമുണ്ടായിരുന്നില്ലെന്ന് എന്‍ഐഎയ്ക്ക് ജയഘോഷ് മൊഴി നല്‍കിയത്. പലപ്പോഴും താന്‍ കോണ്‍സുലേറ്റിലേക്ക് പല ബാഗുകളും വാങ്ങി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതില്‍ സ്വര്‍ണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ജയഘോഷ് എന്‍ഐഎയോട് പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ എന്‍ഐഎയും കസ്റ്റംസും തയ്യാറല്ല. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷുമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നതാണ്.

എന്നാല്‍ കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിനൊപ്പമാണ് താന്‍ വിമാനത്താവളത്തില്‍ പോയതെന്നും ഇതെല്ലാം നയതന്ത്രബാഗ് വാങ്ങാനെന്നാണ് താന്‍ കരുതിയതെന്നുമാണ് ജയഘോഷ് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പിന്നീട് സ്വര്‍ണക്കടത്ത് പുറത്തായി സരിത്ത് പിടിയിലാവുകയും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തപ്പോഴാണ് ബാഗില്‍ സ്വര്‍ണമെന്ന് താന്‍ അറിഞ്ഞതെന്നും, തനിക്കിതില്‍ നേരിട്ട് ഒരു പങ്കുമില്ലെന്നുമാണ് ജയഘോഷ് പറയുന്നത്.

എന്നാല്‍ ജയഘോഷ് പല തവണ സരിത്തിനെയും സ്വപ്നയെയും വാര്‍ത്ത പുറത്തുവന്ന ശേഷം വിളിച്ചിട്ടുണ്ടെന്ന കോള്‍രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാഗില്‍ സ്വര്‍ണ്ണമായിരുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത് കണ്ടപ്പോള്‍ ഇതെന്താണെന്നും, എന്താണ് സംഭവിച്ചതെന്നും ചോദിക്കാനാണ് താന്‍ സ്വപ്നയെ വിളിച്ചത് എന്നുമാണ് അന്വേഷണസംഘത്തിന് ജയഘോഷ് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ജയഘോഷ് പറഞ്ഞ പല മൊഴികളിലും തീയതികളിലും പൊരുത്തക്കേടുകളുണ്ട്.

- Advertisement -

യു.എ.ഇ കോണ്‍സുലേറ്റ് ഇന്‍ ചാര്‍ജ് സന്ദര്‍ശിച്ച തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തി. ഏഴംഗ സംഘം പരിശോധന ഞായറാഴ്ചയാണ് പരിശോധന നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു. നാല് നയതന്ത്ര ഉദ്യോഗസ്ഥരാണ് പാറ്റൂരിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week