നീലേശ്വരത്ത് പതിനാറു വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിതാവടക്കം നാല് പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെയുള്ള നാലു പേര്‍ കസ്റ്റഡിയില്‍. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം.
നീലേശ്വരം തൈക്കടപ്പുറത്തെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെയും മൂന്നു യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News