തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വ്യാപാര സ്ഥാപനങ്ങളായ പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസ് റദ്ദാക്കി. സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു വെച്ചത് നഗരസഭ ആണ്. നഗരസഭ നൽകിയ മുന്നറിയിപ്പുകൾ രണ്ടു സ്ഥാപനങ്ങളും തയ്യാറായില്ല എന്നതാണ് നടപടിക്ക് കാരണം.മേയറാണ് നടപടിയെടുത്തതായി അറിയിച്ചത്. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്സ്.
തിരുവനന്തപുരം നഗരത്തിലെ എം ജി റോഡിലാണ് പോത്തീസ് സൂപ്പർ സ്റ്റോഴ്സ്. കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങൾക്കുമെതിരെ കോർപ്പറേഷൻ കടുത്ത നടപടി സ്വീകരിച്ചത്. നേരത്തേ അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ വ്യാപാരശാലയിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News