HealthNews

തൃശൂരില്‍ 56 പേര്‍ക്ക് കൊവിഡ്‌

തൃശൂര്‍: ജില്ലയില്‍ ഇന്ന് 56 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 15 പേർക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശി (55, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (36, പുരുഷൻ), വേളൂക്കര സ്വദേശി (52, പുരുഷൻ), കൊടകര സ്വദേശി (63, സ്ത്രീ), വേളൂക്കര സ്വദേശി (50 വയസ്സ്, പുരുഷൻ), മുരിയാട് സ്വദേശി (36, പുരുഷൻ), വേളൂക്കര സ്വദേശി (54, പുരുഷൻ), മുരിയാട് സ്വദേശി (23, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷൻ), മുരിയാട് സ്വദേശി (66, പുരുഷൻ), പുല്ലൂർ സ്വദേശി (61, സ്ത്രീ), മുരിയാട് സ്വദേശി (67, പുരുഷൻ), മുരിയാട് സ്വദേശി (34, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷൻ), വേളൂക്കര സ്വദേശിയായ 2 വയസ്സുളള പെൺകുട്ടി.

കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (48, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷൻ).

5 ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ പൊയ്യ സ്വദേശി (29, സ്ത്രീ), അന്നമനട സ്വദേശി (36, സ്ത്രീ), ഇരിങ്ങാലക്കുട ഗവ. ആശുപത്രി കാന്റീനിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പകർന്ന വേളൂക്കര സ്വദേശി (25, സ്ത്രീ), ഗാന്ധിഗ്രാം സ്വദേശി (24, പുരുഷൻ), മറ്റൊരു സമ്പർക്കപട്ടികയിൽപ്പെട്ട ആരോഗ്യ വകുപ്പിലെ ആരോഗ്യ പ്രവർത്തകൻ (55, പുരുഷൻ) എന്നിവരാണ് രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ. ഇതിൽ ഒരാൾക്ക് കെഎസ്ഇ ക്ലസ്റ്ററിൽ നിന്നും 3 പേർക്ക് കെഎൽഎഫ് ക്ലസ്റ്ററിൽ നിന്നുമാണ് രോഗം പകർന്നത്.

കോവിഡ് മൂലം മരിച്ച വ്യക്തിയിൽ നിന്ന് 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പടിയൂർ സ്വദേശി (61, പുരുഷൻ), വേളൂക്കര സ്വദേശി (37, സ്ത്രീ), വേളൂക്കര സ്വദേശി (13 വയസ്സുള്ള ആൺകുട്ടി), വേളൂക്കര സ്വദേശി (68, സ്ത്രീ), കടുപ്പശ്ശേരി സ്വദേശി (10 വയസ്സുള്ള പെൺകുട്ടി).

സമ്പർക്കത്തിലൂടെ ചാവക്കാട് സ്വദേശി (45, സ്ത്രീ), കുന്നംകുളം സ്വദേശി (15 വയസ്സുള്ള ആൺകുട്ടി), വേളൂക്കര സ്വദേശി (21, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (38, പുരുഷൻ), ജൂൺ 15 ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി സന്ദർശിച്ച കുന്നംകുളം സ്വദേശി (47, സ്ത്രീ) എന്നിവർക്കും രോഗബാധയുണ്ടായി.

ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന മതിലകം സ്വദേശി (46, പുരുഷൻ), ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന മതിലകം സ്വദേശി (48, പുരുഷൻ), ജൂൺ 30 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (32, പുരുഷൻ), ജൂൺ 23 ന് ബഹ്‌റിനിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31, പുരുഷൻ), ജൂലൈ 12 ന് ഒമാനിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (26, സ്ത്രീ), ജൂലൈ 5 ന് ഡൽഹിയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (30, പുരുഷൻ), ഒമാനിൽ നിന്ന് വന്ന പൊന്നൂക്കര സ്വദേശി (37, പുരുഷൻ), വിദേശത്ത് നിന്ന് വന്ന ആമ്പല്ലൂർ സ്വദേശി (27, പുരുഷൻ), ദുബായിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (11 വയസ്സ് പെൺകുട്ടി), മൈസൂറിൽ നിന്ന് വന്ന കുറ്റൂർ സ്വദേശി (26, പുരുഷൻ), ജൂലൈ 3 ന് ഖത്തറിൽ നിന്നും വന്ന തൃക്കൂർ സ്വദേശി (27, പുരുഷൻ) എന്നിവർ വിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്.

മെയ് 5 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന ദേശമംഗലം സ്വദേശികളായ (18, പുരുഷൻ), (19, പുരുഷൻ), ജൂലൈ 9 ന് ബീഹാറിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിയെ (30 വയസ്സ്, പുരുഷൻ), ഉത്തർപ്രദേശ് സ്വദേശി (21, പുരുഷൻ), ബീഹാർ സ്വദേശികളായ (28, പുരുഷൻ), (19, പുരുഷൻ), (19, പുരുഷൻ), (32, പുരുഷൻ), (39, പുരുഷൻ), (18, പുരുഷൻ), (39, പുരുഷൻ), (47, പുരുഷൻ), എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 941 ആയി. രോഗമുക്തരായവരുടെ എണ്ണം 584. രോഗം സ്ഥിരീകരിച്ച 338 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14619 പേരിൽ 14475 പേർ വീടുകളിലും 144 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 19 പേരെയാണ് ബുധനാഴ്ച (ജൂലൈ 22) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 933 പേരെ ബുധനാഴ്ച (ജൂലൈ 22) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1064 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ബുധനാഴ്ച (ജൂലൈ 22) 168 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 7660 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 7075 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 585 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 2568 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker