FeaturedInternationalNews
കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേക്ക്; മരണസംഖ്യ ആറു ലക്ഷത്തോടടുക്കുന്നു
വാഷിംഗ്ടണ്‍: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേക്ക് അടുക്കുന്നു. ലോകത്ത് ഇതുവരെ 1,39,43,809 പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. 5,92,628 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമാകുകയും ചെയ്തു. 8,276,887 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. മുപ്പത്തിയാറ് ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെ 1,41,118 പേര്‍ മരിക്കുകയും ചെയ്തു.
കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീല്‍ രണ്ടാമതും ഇന്ത്യ തൊട്ടു പിന്നിലുമുണ്ട്. ബ്രസീലില്‍ ഇതുവരെ 20,14,738 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 76,822 മരണങ്ങളും സംഭവിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News