NationalNews

ജാഗ്രത കാട്ടണം,മാധ്യമങ്ങൾക്ക് കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി :ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷരവിയുടെ കേസുമായി ബന്ധപ്പെട്ടവ കരുതലോടെ പ്രസിദ്ധീകരിക്കണമെന്ന് മാധ്യമങ്ങൾക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നല്കി. വാട്‌സ് ആപ്പ് ചാറ്റുകൾ പുറത്തുവന്നതിനെതിരെയുള്ള ഹർജിയിലാണ് വാർത്തകൾ പെരുപ്പിച്ച് നല്കാതിരിക്കാൻ എഡിറ്റർമാർ ശ്രദ്ധിക്കണമെന്ന് കോടതി ഉത്തരവിട്ടത്.

സ്വകാര്യ വാട്‌സ് ആപ്പ് ചാറ്റുകൾ പോലും മാധ്യമങ്ങൾ വഴി പുറത്തുവരുന്നു. അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ പോലീസ് വിവരം ചോർത്തുന്നു. ദിഷക്ക് വേണ്ടി ഹാജരായ അഖിൽ സിബലിന്റെ പ്രധാന വാദം ഇതായിരുന്നു.രാജ്യത്തിന്റെ പരാമാധികാരം സംരക്ഷിക്കാനുള്ള വിവരങ്ങൾ പുറത്തുവരണം. എന്നാൽ സ്വാകര്യതയുടെ അതിർത്തി ലംഘിക്കാനും പാടില്ല. ഈ അതിർവരമ്പുകൾ പാലിച്ച് കരുതലോടെ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. പോലീസ് അപഖ്യാതി ഉണ്ടാക്കില്ലെന്ന ഉറപ്പ് ദിഷരവിയിൽ നിന്നും കോടതി എഴുതിവാങ്ങി. കേസ് വിശദമായികേൾക്കാനായി മാറ്റി.

കോടതിയിൽ, പൊതുഇടത്തിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് മാധ്യമങ്ങൾ നല്കിയതെന്ന് മാധ്യമങ്ങളും പരാതി കിട്ടിയാൽ പരിശോധിച്ച് നടപടിയെടുക്കാമെന്ന് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി അറിയിച്ചു.

അതിനിടെ, ഉന്നതവിദ്യാഭ്യാസമുള്ളവർ ഭീകരതയും രാജ്യദ്രോഹപ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർഥിച്ചു. വിശ്വഭാരതി സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker