30 C
Kottayam
Monday, November 25, 2024

നേരിട്ട് ഹാജരാകണം; കങ്കണയ്ക്ക് അന്ത്യശാസനം നൽകി കോടതി

Must read

മുംബൈ:അപകീർത്തിക്കേസിൽ കോടതിയിൽ നേരിട്ടു ഹാജരാകാത്തതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി കങ്കണയോട് നിർദേശിച്ചു. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ നിർദേശം. അന്ധേരിയിലെ മെട്രോപൊളിറ്റൻ കോടതിയാണ് കേസ് പരിഗണിച്ചത്.

എന്നാൽ, കേസിൽ കങ്കണയ്ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ജവേദ് അക്തറിന്റെ അപേക്ഷ കോടതി നിരസിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കങ്കണ ഹാജരായില്ലെങ്കിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി.

കേസ് സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കും. കോടതിയിൽ ഹാജരാകുന്നത് സ്ഥിരമായി ഒഴിവാക്കിത്തരണമെന്ന് കങ്കണയുടെ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചു. ജോലിയുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാൽ നേരിട്ട് കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് കങ്കണ അറിയിച്ചു. എന്നാൽ, ഇത് അനുവദിക്കാൻ കഴിയില്ലെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ ഹാജരാകണമെന്നും അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം നവംബറിലാണ് ജാവേദ് അക്തർ കങ്കണയ്ക്കെതിരേ പരാതി നൽകിയത്. ടെലിവിഷൻ അഭിമുഖത്തിനിടെ കങ്കണ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതി. കങ്കണയുടെ പരാമർശം തന്റെ സത്പേരിനു കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

ഇൻസ്റ്റാ സുഹൃത്തുമായുള്ള വിവാഹത്തിന് തടസ്സം; അഞ്ചുവയസ്സുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

ന്യൂഡൽഹി : ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം കഴിക്കാനായി അഞ്ചുവയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡൽഹി അശോക് വിഹാറിലാണ് സംഭവം. കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിക്കുകയും വിവാഹം ചെയ്യാൻ...

കളമശ്ശേരിയിലെ അപ്പാർട്ട്മെൻ്റിൽ വീട്ടമ്മയുടെ കൊലപാതകം; 2 പ്രതികൾ പിടിയിൽ

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​  ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു...

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

Popular this week