33.9 C
Kottayam
Sunday, April 28, 2024

പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ചു;കാരണം ഇതാണ്

Must read

പുതുച്ചേരി: പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ചു. പഞ്ഞിമിഠായി നിർമാണത്തിൽ വിഷകരമായ രാസവസ്തുക്കൾ ഉപയോ​ഗിക്കുന്നുണ്ടെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തലിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി. വീഡിയോയിലൂടെ പുതുച്ചേരി ലെഫ്റ്റനന്റ്​ ​ഗവർണറായ തമിളിസൈ സൗന്ദരരാജനാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ​ഗവർണർ പഞ്ഞിമിഠായി നിരോധനത്തേക്കുറിച്ച് പങ്കുവെച്ചത്. ആരോ​ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ​ഗവർണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പരിശോധനയിൽ പഞ്ഞിമിഠായിയിൽ റോഡമൈൻ-ബി എന്ന ടോക്സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു,

പഞ്ഞിമിഠായി വിൽക്കുന്ന കടകളിലെല്ലാം പരിശോധന നടത്താനും തീരുമാനമായി. ടോക്സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ പൂട്ടണമെന്നും നിർദേശമുണ്ട്. നിറങ്ങൾ അമിതമായ അളവിൽ ചേർത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ​ഗവർണർ പറഞ്ഞു.കുട്ടികളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന പഞ്ഞിമിഠായി അവർക്ക് വാങ്ങിക്കൊടുക്കാതിരിക്കൂ എന്നും ​ഗവർണർ വീഡിയോക്ക് ക്യാപ്ഷനായി നൽകിയിട്ടുണ്ട്.

അതേസമയം ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശിക്കുന്ന പ്രകാരം ​ഗുണമേന്മയോടെ നിർമിക്കുകയും ​ഗുണനിലവാര സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുന്നവർക്ക് പഞ്ഞിമിഠായി വിൽക്കാൻ അനുമതിയുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. ദീർഘനാളായുള്ള ഇവയുടെ ഉപയോ​ഗം കരളിന്റെ ആരോ​ഗ്യം നശിക്കാനും കാൻസറുൾപ്പെടെയുള്ളവയ്ക്കും കാരണമാകും.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്.എസ്‌. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കാർ നിർദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week