26.7 C
Kottayam
Friday, May 10, 2024

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ മമത ബാനർജി വഴുതി വീണു

Must read

കൊല്‍ക്കത്ത: തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ട്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ ദുര്‍ഗാപുരില്‍നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മമത വഴുതിവീണു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തിയതിനാല്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര തുടര്‍ന്നു. രണ്ട് മാസത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മാര്‍ച്ച് 14-ന് ഖലിഗട്ടിലെ വസതിയില്‍വെച്ച് മമത അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week