കൊറോണ വൈറസ് ചികിത്സാ ചിലവ് ചൈനയിൽ നിന്നും ഈടാക്കണം:യൂത്ത് ഫ്രണ്ട് എം
കോട്ടയം :- ചൈനയുടെ കാര്യക്ഷമമല്ലാത്ത നടപടികൾ മൂലം ലോകം മുഴുവൻ ഭയാനകമായ വിധം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും ചിലവഴിക്കുന്ന മുഴുവൻ തുകയും ചൈനയിൽ നിന്നും ഈടാക്കണമെന്ന് യൂത്ത് ഫണ്
(എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ആവിശ്യപ്പെട്ടു.
ഹവായിലെ ലാബിൽ പരിക്ഷണം
നടത്തിയപ്പോൾ പുറത്തായ വൈറസ് ആണെന്നുള്ള ആരോപണം നിലനിൽക്കുകയും ഉറവിടം വെളിപ്പെടുത്തുവാൻ മടിക്കുന്നതും സംശയാസ്പദമാണ്. ലോക ആരോഗ്യ സംഘടനയും യു. എൻ മറ്റ്
അന്തരാഷ്ട്ര ഏജൻസികളും ഉടൻ ചൈനയ്ക്ക് എതിരെ അന്വേഷണം ആരംഭിക്കണം. ചൈനയുടെ ഇരുമ്പു മറക്കുള്ളിൽ നടത്തുന്നത് എന്തെന്ന് ലോകം അറിയുന്നില്ല. തായ് വനും ഹോങ്കോങ്ങിലും നടക്കുന്ന വൻ ജനകീയ പ്രക്ഷോഭങ്ങളെ നോരിടാൻ ശ്രമിക്കുന്ന ചൈനയുടെ ഗൂഡപദ്ധതികൾ എന്തെന്ന്
കണ്ടെത്തേണ്ടതുണ്ട്. കൊറോണ് വൈറസ് പ്രചരിക്കുന്നത് മൂലം രാജ്യാന്തര യാത്രകളും ടൂറിസവും ഇല്ലാതെ ആയിരിക്കുകയാണ്. ലോക വ്യാപക നഷ്ട്ടമാണ് ചൈന വരുത്തി വച്ചിരിക്കുന്നതെന്നും കേരള കോൺഗ്രസ് ജോസ് കെ.മാണി പക്ഷം നേതാവു കൂടിയായ സാജൻ തൊടുക ചൂണ്ടികാട്ടി. ചൈനയ്ക്ക് എതിരെ
അന്വേഷണം ആവിശ്യപ്പെട്ടും നഷ്ടപരിഹാരം ആവിശ്യപ്പെട്ടും യൂത്ത്ഫണ്ട് (എം) കേന്ദ്ര സർക്കാറിന് കത്ത് നൽകുമെന്നും സാജൻ തൊടുക അറിയിച്ചു.