Home-bannerNationalNews
കാമുകിയ്ക്ക് പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്തു; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
പാറ്റ്‌ന: ബീഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ കാമുകിയ്ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്ത യുവാവ് പോലീസ് പിടിയിലായി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന്‍ എന്ന വ്യാജേനയാണ് നരേഷ് എന്ന യുവാവ് പരീക്ഷാ ഹാളില്‍ കയറിയത്. ഇയാളെ അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ നേരത്തെയും പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം അര്‍വാലിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ഏഴ് വിദ്യാര്‍ത്ഥികളെ കോപ്പിയടിച്ചതിന് പിടികൂടിയതായി ഫ്ളൈയിങ് സ്‌ക്വാഡ് അറിയിച്ചു. നാല് പേര്‍ പെണ്‍കുട്ടികളാണ്. പേയാ വര്‍ഷങ്ങളിലെ പരീക്ഷ കോപ്പിയടി ലോകവ്യാപകമായി വാര്‍ത്തയായതോടെയാണ് ബിഹാറില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News