25.2 C
Kottayam
Friday, May 17, 2024

50 ശതമാനം വിലക്കുറവില്‍ 13 ഇനം സാധനങ്ങള്‍; കണ്‍സ്യൂമന്‍ ഫെഡ് ഓണച്ചന്തകള്‍ നാളെ മുതല്‍

Must read

കൊച്ചി: ഓണത്തിന് വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് നാളെ തുടക്കം. ഇക്കുറി 1,850 ഓണച്ചന്തകളാണ് തുറക്കുക. ഓണച്ചന്തകളുടെ ഉദ്ഘാടനം 23ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഈ മാസം 30 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 180 എണ്ണം ത്രിവേണി മാര്‍ക്കറ്റുകള്‍ വഴിയും ബാക്കി സംഘങ്ങള്‍ നടത്തുന്ന വിപണന കേന്ദ്രങ്ങളായുമാണ് പ്രവര്‍ത്തിക്കുക.

13 ഇനം സാധനങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കും. വില്‍പ്പന ടോക്കണ്‍ സംവിധാനം അനുസരിച്ചായിരിക്കുമെന്നും കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു. (അരി ജയ 25/, കുറുവ 25/, കുത്തരി 24/, പച്ചരി 23/, പഞ്ചസാര 22/, വെളിച്ചെണ്ണ 92/, ചെറുപയര്‍ 74/, വന്‍കടല 43/, ഉഴുന്ന് ബോള്‍ 66/, വന്‍പയര്‍ 45/, തുവരപരിപ്പ് 65/, മുളക് ഗുണ്ടൂര്‍ 75/, മല്ലി 76/) മറ്റ് നോണ്‍ സബ്സിഡി സാധനങ്ങള്‍ 15% മുതല്‍ 30% വരെ പൊതുവിപണിയേക്കാള്‍ വിലകുറച്ച് വില്‍പന നടത്തുന്നതോടൊപ്പം സേമിയ, പാലട, അരിയട, ചുമന്നുള്ളി, സാവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികള്‍, അരിപ്പൊടികള്‍, തേയില എന്നിവയും ഓണചന്തകളില്‍ പ്രത്യേകം വിലക്കുറവില്‍ ലഭ്യമാകുമെന്നും കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ അറിയിച്ചു.

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ആട്ട,മൈദ,റവ,ത്രിവേണി വെളിച്ചെണ്ണ, ത്രിവേണി ചായപ്പൊടി എന്നിവയുടെ ലോഞ്ചിങ്ങ് നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week